Advertisement

കോൺ​ഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്ണോയ് ബി.ജെ.പിയിലേക്ക്

July 10, 2022
Google News 3 minutes Read
Congress MLA Kuldeep Bishnoi met bjp President jp nadda

ഹരിയാനയിലെ കോൺ​ഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്ണോയ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കുൽദീപ് ബിഷ്ണോയ് കൂടിക്കാഴ്ച്ച നടത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ട് ചെയ്യാത്ത സംഭവത്തിൽ പാർട്ടിയിൽ നിന്ന് അദ്ദേഹം ഏറെ അകന്നിരുന്നു. ( Congress MLA Kuldeep Bishnoi met bjp President jp nadda )

അജയ് മാക്കന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വലിയ പ്രതിഷേധം ഹരിയാനയിൽ ഉണ്ടായിരുന്നു. ആ പ്രതിഷേധം മുന്നിൽ നിന്ന് നയിച്ചത് കുൽദീപ് ബിഷ്ണോയ് ആയിരുന്നു. തെരഞ്ഞെടുപ്പിൽ അജയ് മാക്കന് വോട്ട് ചെയ്യാതെ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. ഇതോടെ ചെറിയ മൂല്യത്തിന് അജയ് മാക്കൻ പരാജയപ്പെടുകയായിരുന്നു. രാഹുൽ ​ഗാന്ധി ഉൾപ്പടെ ഇടപെട്ടിട്ടും അദ്ദേഹം ബി.ജെപിയുമായി അടുക്കുകയായിരുന്നു. ട്വിറ്റർ പേജിലൂടെ കുൽദീപ് ബിഷ്ണോയ് തന്നെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

Read Also: അപ്രതീക്ഷിത തിരിച്ചടി; ബി.ജെ.പിക്ക് ഭരണം നഷ്ടമായി

കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനമുൾപ്പടെയുള്ള എല്ലാ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും കോൺ​ഗ്രസ് കുൽദീപിനെ മാറ്റിയിരുന്നു. എന്നാൽ തെറ്റ് തിരുത്തി തിരുച്ചുവരാൻ അവസരമുണ്ടെന്ന് കോൺ​ഗ്രസ് അറിയിച്ചിരുന്നു. ആ ക്ഷണം അവ​ഗണിച്ചാണ് കുൽദീപ് ബിഷ്ണോയ് ബിജെപിയിലേക്ക് പോകുന്നത്.

Story Highlights: Congress MLA Kuldeep Bishnoi met bjp President jp nadda and Home Minister Amit Shah and

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here