ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്; പ്രതിസന്ധി മറികടക്കുമെന്ന് സോണിയ ഗാന്ധി

ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.(congress support over srilanka)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
അതേസമയം 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകർ കൊളംബോയിൽ തുടരുകയാണ്. ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് എസ് ജയശങ്കർ പറഞ്ഞു. ഇപ്പോൾ അഭയാർത്ഥി പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും എസ്.ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Story Highlights: congress support over srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here