Advertisement

പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്; ആര്‍. ശ്രീലേഖ

July 10, 2022
Google News 3 minutes Read
dileep's picture with pulsar suni photoshopped says sreelekha ips

പല ഘട്ടങ്ങളിലായാണ് തനിക്ക് ദിലീപിന്റെ ഉള്‍പ്പെടലിനെ കുറിച്ച് സംശയം തോന്നിയതെന്ന് ആര്‍ ശ്രീലേഖ ഐപിഎസ്. പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. അക്കാര്യം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പറഞ്ഞതാണെന്നും ശ്രീലേഖ വ്‌ളോഗില്‍ വെളിപ്പെടുത്തി.(dileep’s picture with pulsar suni photoshopped says sreelekha ips)

‘പൊലീസുകാര്‍ പറഞ്ഞിട്ടാണ് സുനിയുടെ പേരില്‍ ജയിലില്‍ നിന്ന് കത്തെഴുതിയതെന്ന് വിപിന്‍ലാല്‍ പറഞ്ഞിട്ടും അതന്വേഷിച്ചില്ല. ഈ ഗൂഡാലോചനയെ കുറിച്ച് സംശയം ചോദിച്ചപ്പോള്‍, ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഒരു ഫോട്ടോ എന്നെ കാണിച്ചു.

ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയി.

Read Also: അദ്ദേഹം ഇങ്ങനെ ചെയ്യുമോ?; ദിലീപിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ശ്രീലേഖ ഐപിഎസ്

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനുകള്‍ പോലും തെളിവായി സൃഷ്ടിക്കപ്പെട്ടു. അവര്‍ രണ്ടുപേരും കണ്ടെന്നതില്‍ പോലും കൃത്യമായ തെളിവില്ല. ഇപ്പോഴും ഈ കേസില്‍ കുറേപ്പേര്‍ പുറത്ത് നില്‍ക്കുന്നതാണ് ഗൗരവതരം’. ശ്രീലേഖ പ്രതികരിച്ചു.

Story Highlights: dileep’s picture with pulsar suni photoshopped says sreelekha ips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here