ഉദയ്പൂർ കൊലപാതകം ദുരൂഹം, ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല; പാളയം ഇമാം

രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണെന്നും ഇതുമായി ബന്ധപ്പെട്ട കലാപങ്ങൾ പ്രവാചക സ്നേഹമല്ലെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി. പാളയത്ത് നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടു. സുപ്രീം കോടതി അടക്കം പ്രവാചക നിന്ദയിൽ ഇടപെട്ടു. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരുകളും നീതിപീഠവും ശ്രദ്ധിക്കണം. ( Palayam Imam VP Suhaib Moulavi condemns Udaipur murder )
Read Also:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേരമാൻ മസ്ജിദ് സന്ദർശിക്കും
മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണം. പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും വിശ്വാസം തകർക്കാനാവില്ല. പ്രവാചക നിന്ദ നടത്തുന്നവർ ഉദ്ദേശിക്കുന്നത് പ്രകോപനം സൃഷ്ടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മുസ്ലീങ്ങൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഗ്യാൻ വാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാകുക. ഗ്യാൻ വാപി മസ്ജിദിന്റെ കാര്യത്തിൽ സുപ്രീം കോടതിയിൽ നിന്ന് നീതി പൂർവമായ വിധി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Palayam Imam VP Suhaib Moulavi condemns Udaipur murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here