Advertisement

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം; മുമ്പ്, ഇപ്പോൾ; വികസന പ്രവർത്തനം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് സജി ചെറിയാൻ

July 10, 2022
Google News 3 minutes Read
Saji Cheriyan shared the development work on Facebook

എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് മുൻമന്ത്രി സജി ചെറിയാൻ. ഇന്ന് വൈകിട്ട് 5 മണിക്ക് നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ എം.എൽ.എയാണ് അദ്ദേഹം. ( Saji Cheriyan shared the development work on Facebook )

Read Also: സജി ചെറിയാൻ്റെ വകുപ്പുകൾ 3 മന്ത്രിമാർക്ക് വിഭജിച്ച് നൽകി

” ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രധാന ദേവാലയങ്ങളിൽ ഒന്നാണ് തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ പ്രാധാന്യമുള്ള ഈ ക്ഷേത്രം 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നായാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭസ്മതീർത്ഥകുളം നാശോന്മുഖമായി കിടക്കുകയായിരുന്നു. പ്രദേശത്തെ ഭൂഗർഭ ജലലഭ്യത നിലനിർത്തുന്നതിൽ വലിയ പങ്ക് ഈ കുളത്തിന് ഉണ്ട്. ഭസ്മതീർത്ഥകുളം നവീകരിക്കുക എന്ന പ്രദേശവാസികളുടെയും ഭക്തജനങ്ങളുടെയും ദീർഘകാല ആവശ്യം പരിഗണിച്ചു എം.എൽ.എ യുടെ 2018-19ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവൃത്തികൾ പൂർത്തീകരിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും”. – സജി ചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: Saji Cheriyan shared the development work on Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here