Advertisement

നാലാം മാസത്തില്‍ അഭിനയ ലോകത്തേക്ക്; പാറുക്കുട്ടിക്ക് ലഭിച്ച ആദ്യ പ്രതിഫലം ഇതാ…

July 10, 2022
Google News 2 minutes Read
uppum mulakum parukutty first remuneration

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ‘ഉപ്പും മുളകും’ ഫ്‌ളവേഴ്‌സ് പ്രേക്ഷരുടെ സ്വീകരണമുറികളിലേക്ക് വീണ്ടുമെത്തിയപ്പോള്‍ തിരിച്ചുവരവിലെ ഏറ്റവും പ്രധാന ആകര്‍ഷണം പാറുക്കുട്ടി തന്നെയാണ്. പാറുക്കുട്ടിയുടെ കുസൃതികള്‍ കാണാനാണ് പ്രേക്ഷകര്‍ കാത്തിരുന്നതെങ്കില്‍ അന്നത്തെ കുഞ്ഞുവാവയല്ല ഇന്നത്തെ പാറുക്കുട്ടി. അന്നത്തെ കുഞ്ഞന്‍ തലമുടിയുമായി നിന്ന പാറു ഇന്ന് മുടി നീട്ടി ഉയരം കൂടി മലയാളികളുടെ ‘കുഞ്ഞു മോളായി’ മാറിക്കഴിഞ്ഞു.(uppum mulakum parukutty first remuneration)

നാല്‌ മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ഉപ്പും മുളകും പരിപാടിയിലെ ആദ്യ എപിസോഡില്‍ അഭിനയിക്കുന്നത്. ആ പ്രായത്തില്‍ എല്ലാവരോടും വേഗത്തില്‍ ഇണങ്ങുമായിരുന്നു പാറുക്കുട്ടി. ഇപ്പോഴിതാ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയിലാണ് പാറുവിന് ആദ്യമായി ലഭിച്ച പ്രതിഫലം 2000 രൂപയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നടി മിയ ജോര്‍ജ് അതിഥിയായെത്തിയ എപ്പിസോഡിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ഇത്ര ചെറിയ പ്രായത്തില്‍ അഭിനയിച്ചുതുടങ്ങിയ പാറുക്കുട്ടിയുടേത് ഒരു റെക്കോര്‍ഡ് തന്നെയായിരിക്കും എന്ന് മിയ ജോര്‍ജ് പറഞ്ഞു.

Read Also: നീലുവിന്റെ പേരക്കുട്ടിയും പാറുക്കുട്ടിയും കണ്ടുമുട്ടിയപ്പോൾ; വീഡിയോ

കരുനാഗപ്പള്ളി പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ചക്കിയെന്നായിരുന്നു വീട്ടില്‍ പാറുക്കുട്ടിയുടെ വിളിപ്പേര്. സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു.

2015 ഡിസംബര്‍ 12നാണ് ഉപ്പും മുളകും പ്രമോ ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ പരമ്പര ജനങ്ങളെ നിരാശരാക്കിയില്ല. സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാര്‍ന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികള്‍ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളില്‍ നിന്ന് വേറിട്ട് നിന്നു.

Story Highlights: uppum mulakum parukutty first remuneration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here