എന്റെ ഇടംകയ്യും വലംകയ്യും; വിഷ്ണുനാഥിനും റോജി എം.ജോണിനും അഭിനന്ദങ്ങളറിയിച്ച് വി.ഡി സതീശന്‍

എഐസിസി സെക്രട്ടറിയായി നിയമിതനായ റോജി എം ജോണിനെയും പി സി വിഷ്ണുനാഥിനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതലയാണ് റോജി എം ജോണ്‍ വഹിക്കുക. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു റോജി. വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.(vd satheesan congratulates pc vishnunath and roji m john)
വി ഡി സതീശന്റെ വാക്കുകള്‍;
‘എന്റെ സ്വന്തം രണ്ടനുജന്മാര്‍. ഇടം കൈയ്യും വലം കൈയ്യും പോലെ. എ ഐ സി സി സെക്രട്ടറിമാരായി നിയമിതരായ പി.സി.വിഷ്ണുനാഥിനും റോജി എം ജോണിനും അഭിനന്ദനങ്ങള്‍.
Read Also: റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറി
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തല വാര്‍ റൂം ടീമിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ വാര്‍ റൂമിന്റെ ചെയര്‍മാനായി ശശികാന്ത് സെന്തിലിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വാര്‍ റൂമിന്റ മേല്‍നോട്ടം നിര്‍വഹിക്കും.കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി.
Story Highlights: vd satheesan congratulates pc vishnunath and roji m john
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here