31 വർഷത്തെ മാതൃക ഡ്രൈവിംഗ്; ‘ഐഡിയൽ ഡ്രൈവർക്ക്’ ദുബായ് പൊലീസ് ആദരം

യുഎഇയിലെ റോഡുകളിൽ ഉത്തരവാദിത്തത്തോടെ വാഹനം ഓടിച്ച് ആദരം നേടി ഒരു ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ. മൂന്നു പതിറ്റാണ്ടിലേറെയായി വളയം പിടിക്കുന്ന ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമർജൻസി വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കോർപ്പറൽ സേലം മിസാദ് അൽത്തിബാനി ഒരിക്കൽ പോലും ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ല.
1991-ൽ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതുമുതൽ 31 വർഷമായി കോർപ്പറൽ സേലം മിസാദ് അൽത്തിബാനി വാഹനമോടിക്കുന്നു. ഇതുവരെ ഒരു ട്രാഫിക് അപകടത്തിൽ ഉൾപ്പെടുകയോ, പിഴ ഈടാക്കുകയോ ചെയ്തിട്ടില്ല. തുടർന്നാണ് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ‘ഐഡിയൽ ഡ്രൈവർ’ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്. ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് എക്‌സലൻസ് അവാർഡ് 2022 ചടങ്ങിൽ അദ്ദേഹത്തിന് കമാൻഡർ-ഇൻ-ചീഫ് ഫോർ ഐഡിയൽ ഡ്രൈവർ അവാർഡ് നൽകി.
വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വേഗപരിധി പ്രധാന കാരണമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ ശ്രദ്ധ പുലർത്തണമെന്നും ഓഫീസർ വാഹനമോടിക്കുന്നവരോടും അഭ്യർഥിച്ചു.1985-ൽ സേനയിൽ ചേർന്നതുമുതൽ കോർപ്പറൽ അൽത്തിബാനി തന്റെ കടമകൾ നിറവേറ്റുമ്പോൾ പ്രതിബദ്ധതയും വിശ്വാസ്യതയും പ്രകടിപ്പിച്ചിട്ടുണ്ട്.
Story Highlights: 31 years of clean driving record, Dubai policeman named ‘Ideal Driver’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here