Advertisement

എറണാകുളത്ത് നടുറോഡിൽ ആത്മഹത്യ ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞു

July 11, 2022
Google News 1 minute Read

എറണാകുളം കലൂരിൽ നടുറോഡിൽ ആത്മഹത്യ ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞു. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരണപ്പെട്ടത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് യുവാവ് നടുറോഡിൽ വച്ച് ജീവനൊടുക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേല്പിച്ചായിരുന്നു ആത്മഹത്യ. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വേഗത്തിൽ ആംബുലൻസ് ലഭിച്ചില്ല. സ്ഥലത്തെത്തിയ നോർത്ത് പൊലീസാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

Story Highlights: ernakulam suicide dead body identified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here