Advertisement

ഡോൾഫിൻ വേട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തി ഫാറോ ദ്വീപുകൾ

July 11, 2022
Google News 2 minutes Read

വിവാദങ്ങൾക്ക് പിന്നാലെ ഡോൾഫിൻ വേട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തി ഫാറോ ദ്വീപുകൾ. പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. വരുന്ന രണ്ടു വർഷത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം 1,400-ലധികം ഡോൾഫിനുകളെ ഒറ്റദിവസം വേട്ടയാടിയത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.

ഗ്രൈൻഡ് എന്നറിയപ്പെടുന്ന കടൽ സസ്തനികളെ – പ്രാഥമികമായി തിമിംഗലങ്ങളെ വേട്ടയാടുന്നത്, വടക്കൻ അറ്റ്ലാന്റിക്കിലെ ഡാനിഷ് സ്വയംഭരണ പ്രദേശമായ വിദൂര ദ്വീപുകളിൽ നൂറുകണക്കിന് വർഷങ്ങളായി നടപ്പിലാക്കുന്ന ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകളായി തങ്ങൾ വരുമാനം കണ്ടെത്തുന്നത് ഡോൾഫിൻ കശാപ്പിലൂടെയാണെന്ന് ഫാറോ ദ്വീപുവാസികൾ പറയുന്നു.

എന്നാൽ ഫാറോ ദ്വീപുകളിൽ ഒരു ദിവസം വേട്ടയാടുന്ന ഡോൾഫിനുകളുടെ എണ്ണം 1500ന് മുകളിലാണ്. ഇത് ഈ മേഖലയിൽ ജോലിചെയ്യുന്ന മറ്റ് ദ്വീപുവാസികളിൽ നിന്നുപോലും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഡോൾഫിനുകളുടെ കശാപ്പ് ക്രൂരവും അനാവശ്യവുമാണെന്ന് മൃഗാവകാശ പ്രവർത്തകർ വളരെക്കാലമായി ഉന്നയിക്കുന്ന ഒന്നാണ്. പിന്നാലെ പരമ്പരാഗത വേട്ട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 1.3 ദശലക്ഷം ഒപ്പുകളുള്ള ഒരു നിവേദനം ഫറോസ് സർക്കാരിന് സമർപ്പിച്ചു.

അനിയന്ത്രിത വേട്ടയിൽ പ്രതിഷേധം കനത്തതോടെ ഫെബ്രുവരിയിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവിട്ടു. തുടർന്നാണ് അടുത്ത രണ്ട് വർഷത്തേക്ക് ഡോൾഫിനുകളുടെ വാർഷിക വേട്ട 500 ആയി പരിമിതപ്പെടുത്തിയത്. നിലവിൽ ഡോൾഫിൻ വേട്ടയ്ക്ക് മാത്രമാണ് നിയന്ത്രണം, മുഴുവൻ ഗ്രൈൻഡ് പാരമ്പര്യത്തിന് ഇത് ബാധകമല്ല.

Story Highlights: Faroe Islands to limit dolphin hunt after outcry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here