ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല; ഡിയാസ് ബ്ലാസ്റ്റേഴ്സ് വിട്ടു

അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. വിവരം ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ഡിയാസ് ഇക്കുറി ടീമിൽ തുടരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരത്തെ നിലനിർത്താനുള്ള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങൾ വിജയിച്ചില്ലെന്നാണ് വിവരം. (Pereyra Diaz Kerala Blasters)
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്.

അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് പിന്നീട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ റിപ്പോർട്ടുകളൊക്കെ അസ്ഥാനത്താക്കി താരം ക്ലബ് വിട്ടിരിക്കുകയാണ്. ആരാധകരെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇത്.
Read Also: ഡ്യുറൻഡ് കപ്പ്: വേദിയായി മൂന്ന് നഗരങ്ങൾ; എല്ലാ ഐഎസ്എൽ ടീമുകളും പങ്കെടുക്കും
സീസണിൽ കേരള ബ്ലാസ്റ്റഴ്സിന്റെ ആദ്യ വിദേശ സൈനിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ് ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണിൽ ആരാധകരെ ഏറെ സന്തോഷിപ്പിച്ച് ഫൈനലിൽ കടന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജിയാനുവിന്റെ വരവ് ടീമിന് ഊർജമാകുമെന്നാണ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. ജിയോനുവിന്റെ ജനനം ഗ്രീസിലാണെങ്കിലും ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ താരമാണ്.
ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിൽ പ്രധാനമായും പന്ത് തട്ടിയ ജിയോനു 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാൽപതോളം ഗോളുകളും നേടിയിട്ടുണ്ട്. കവാല, പാനിയോനിയൊസ്, ആസ്റ്ററിസ് ട്രിപ്പൊളി തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ് സി നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2023 വരെ കേരള ടീമിനോപ്പം താരം തുടരും.
Story Highlights: Jorge Pereyra Diaz exit Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here