ജഡേജയുമായി ഒരു പ്രശ്നവുമില്ല; വെളിപ്പെടുത്തി ക്ലബ് അധികൃതർ

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി യാതൊരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. പോസ്റ്റുകൾ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. എല്ലാം ഓക്കെയാണെന്നും ടീം അധികൃതരിൽ ഒരാളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. (ravindra jadeja chennai super kings)
മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ബന്ധം വഷളാകുന്നു എന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നത്. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടയിൽ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. 2021, 2022 സീസണിലെ ചിത്രങ്ങളാണ് താരം ഡിലീറ്റ് ചെയ്തത്. ഇത് പുതുയ അഭ്യൂഹങ്ങൾക്കും തർക്കത്തിനും വഴിവെച്ചിരിക്കുകയാണ്.
Read Also: ചെന്നൈ ജേഴ്സിയിലെ പോസ്റ്റുകൾ നീക്കം ചെയ്ത് രവീന്ദ്ര ജഡേജ
കഴിഞ്ഞ 3 വർഷത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ രവീന്ദ്ര ജഡേജയും സിഎസ്‌കെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു. എല്ലാ വർഷവും മഹേന്ദ്ര സിംഗ് ധോണിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേരുന്ന ജഡേജ, ഇത്തവണ തന്റെ പഴയ സുഹൃത്ത് മഹിക്ക് പിറന്നാൾ ആശംസകൾ പോലും നൽകിയില്ല. ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജന്മദിനം.
2012ൽ മുതൽ ജഡേജ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ സിഎസ്‌കെയ്‌ക്കൊപ്പം 2 ഐപിഎൽ കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎൽ 2022ൽ മഹേന്ദ്ര സിംഗ് ധോണി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ക്യാപ്റ്റനായി 33 കാരനായ ജഡേജയെ നിയമിച്ചു. പക്ഷേ, പൊടുന്നനെ ലഭിച്ച ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തം ശരിയായി കൈകാര്യം ചെയ്യാൻ ജഡേജയ്ക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സിഎസ്കെ മോശം പ്രകടനമാണ് നടത്തിയത്. ഒന്നിന് പിറകെ ഒന്നായി ടീം തോൽവി തുടർന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ 8 മത്സരങ്ങളിൽ 2 എണ്ണം മാത്രമാണ് CSK വിജയിച്ചത്.
Story Highlights: no problem ravindra jadeja chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here