Advertisement

‘ഭരണഘടന വേദഗ്രന്ഥം, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു’; പി കെ കൃഷ്ണദാസ്

July 11, 2022
Google News 1 minute Read

വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്‌. ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന പ്രസ്താവനയെ തെറ്റായി കാണേണ്ടതില്ല. ബിജെപിക്കും ആര്‍എസ്എസ്സിനും ഭരണഘടന വേദഗ്രന്ഥമാണ്. സജി ചെറിയാനെ ഗോള്‍വാള്‍ക്കറുമായി താരതമ്യം ചെയ്ത വിഡി സതീശനുള്ള മറുപടിയാണ് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;

ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ അവരുടെ രീതിയില്‍ വ്യാഖ്യാനിച്ചു എന്നും ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന് പറഞ്ഞതിനെ തെറ്റായി കാണേണ്ടതില്ല. ബിജെപിയെയും ആര്‍എസ്എസ്സിനെയും സംബന്ധിച്ച് ഭരണഘടന വേദഗ്രന്ഥമാണ്. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് മറ്റുള്ളവര്‍ നടത്തുന്ന വ്യാഖ്യാനങ്ങളോട് തനിക്ക് കടപ്പാടില്ല. സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയെ ഗുരുജി ഗോള്‍വാള്‍ക്കറുടെ നിരീക്ഷണവുമായി താരതമ്യം ചെയ്ത് അത് ഒന്നാണെന്നുള്ള വി.ഡി. സതീശന്റെ പ്രസ്താവനക്കെതിരെയായിരുന്നു തന്റെ പോസ്റ്റ്.

സജി ചെറിയാന്‍ പറഞ്ഞതല്ല ഗുരുജി ഗോള്‍വാള്‍ക്കറുടെ നിരീക്ഷണം. വി.ഡി സതീശന്റെ ഈ പ്രസ്താവന അബദ്ധജടിലമാണ്. സജി ചെറിയാന്‍ ഭരണഘടനയെ കണ്ടത് നിഷേധാത്മകമായാണ്. അതേസമയം ഗുരുജി ഭാവാത്മകമായാണ് ഭരണഘടനയെ കണ്ടത്. നിരന്തരം ആര്‍എസ്എസ്സിനെയും ബിജെപിയെയും വിമര്‍ശിക്കുന്ന വി.ഡി. സതീശന് മതഭീകരവാദികളെ വിമര്‍ശിക്കാന്‍ കഴിയുന്നില്ല. ബിജെപിയെ ആയിരം വട്ടം വിമര്‍ശിച്ചാലാണ് അദ്ദേഹം എല്‍ഡിഎഫിനെ ഒരുവട്ടം വിമര്‍ശിക്കുക. ബിജെപിയെയും ആര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്നതിന്റെ ആയിരത്തിലൊന്നു പോലും മതഭീകരവാദികളെ വിമര്‍ശിക്കാന്‍ സതീശന്‍ താത്പര്യം കാണിക്കാത്തതെന്തുകൊണ്ടാണ്.

എല്‍ഡിഎഫിന് അനുകൂലമായ നിലപാടുകളെടുക്കുകയും സിപിഎമ്മിനെ വെള്ളപൂശുകയും ചെയ്യുന്ന വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനല്ല. രാഷ്ട്രനിര്‍മ്മിതിക്കാധാരം സംസ്‌കൃതിയാണ്. മതേതരത്വം ഭാരതത്തിന്റെ സ്വത്വമാണ്. ഏകസിവില്‍കോഡ് മതേതരത്വത്തിന്റെ പ്രതീകമാണ്. ദീനദയാല്‍ജി ആവിഷ്‌കരിച്ച അന്ത്യോദയമെന്ന പ്രത്യയശാസ്ത്രമാണ് ബിജെപിയെ സംബന്ധിച്ച സോഷ്യലിസ്റ്റ് ആശയം.

Story Highlights: PK Krishnadas explained the controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here