വളർത്ത് മൃഗത്തെ വാങ്ങിയാൽ അവധി; കൈയടി വാങ്ങി ചില സ്ഥാപനങ്ങൾ

കുഞ്ഞ് പിറക്കുമ്പോൾ പറ്റേണിറ്റി ലീവ്, മെറ്റേണിറ്റി ലീവ് ഇങ്ങനെ അവധികൾ ലഭിക്കും. വളർത്ത് മൃതഗത്തെ വാങ്ങിയാൽ അവധി ലഭിക്കുമോ ? ചോദ്യം കേട്ട് വട്ടാണോ എന്ന് ചോദിക്കാൻ വരട്ടെ. അത്തരം ചില സ്ഥാപനങ്ങളുമുണ്ട്. ‘പോറ്റേണിറ്റി ലീവ്’ (pawternity leave ) എന്ന അവധിയും ചില സ്ഥാപനങ്ങൾ നൽകുന്നുണ്ട്. ( companies offering pawternity leave )
പത്ത് മണിക്കൂർ പെയ്ഡ് ലീവ് മുതൽ രണ്ട് ആഴ്ച വരെയാണ് പോറ്റേണിറ്റി ലീവ്. പുതുതായി ഒരു വളർത്ത് മൃഗത്തെ വാങ്ങിയ ജീവനക്കാർക്കാണ് ഈ അവധി ലഭിക്കുക. ഷെൽറ്റർ ഹോമുകളിൽ നിന്ന് തന്നെ മൃഗത്തെ വാങ്ങണം. എന്നാൽ അവധിക്ക് അർഹതയുണ്ടാകൂ. ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ വളർത്ത് മൃഗങ്ങൾ സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Read Also: വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ എങ്ങനെ അവധി ദിനം ആനന്ദകരമാക്കാം ?
അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്ന് സ്ഥാപന ഉടമകൾ വിശ്വസിക്കുന്നു. റോവേഴ്‌സ്, മാർസ് പെറ്റ്‌കെയർ, എംപാർട്ടിക്കിൾ, ബ്രൂഡോഗ്, സോജിക്‌സ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ പോറ്റേണിറ്റി ലീവ് നൽകുന്നുണ്ട്.
ചില സ്ഥാപനങ്ങളാകട്ടെ വളർത്ത് മൃഗത്തെ നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്ന് കരകയറാൻ രണ്ടാഴ്ച വരെ ലീവ് നൽകാറുണ്ട്. ദി ആഫ്രിക്കൻ ഗാർഡൻ, വിഎംവെയർ, മാക്‌സ്വൽ ഹെൽത്ത്, ട്രൂപാനിയൺ എന്നിവ അത്തരം ചില സ്ഥാപനങ്ങളാണ്.
Story Highlights: companies offering pawternity leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here