വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ എങ്ങനെ അവധി ദിനം ആനന്ദകരമാക്കാം ?

തിങ്കൾ മുതൽ ശനി വരെ ജോലി. ഭാഗ്യശാലികൾക്ക് മാത്രമേ ശനിയും ഞായറും അവധിയുള്ളു. ഭൂരിഭാഗം പേർക്കും ഞായർ മാത്രമാണ് അവധി. ഈ ഒരൊറ്റ ദിവസം കൊണ്ട് ആ ആഴ്ചയെ മുഴുവൻ ഡീസ്‌ട്രെസ് ചെയ്യൽ നടക്കുമോ ? കിട്ടുന്ന ഒരു ദിവസവും വീട്ടിൽ നിന്ന് പുറത്തിറങ്ങി കറങ്ങി നടക്കാനുള്ള ഊർജം നിങ്ങൾക്കില്ലേ ? ഇല്ലെങ്കിലും സാരമില്ല. കാരണം വീട്ടിനകത്ത് ഇരുന്നും അവധി ദിനം ആനന്ദകരമാക്കാം. ( how to enjoy holiday indoors )
നല്ല സിനിമകൾ കാണുക, പുസ്തകങ്ങൾ വായിക്കുക
അത്യാവശ്യം ജോലികളെല്ലാം തീർത്ത് വേഗം തന്നെ അടുക്കള വിട്ട് പുറത്ത് വരിക. ശേഷം നല്ലൊരു പുസ്തകം കൈയിലെടുത്ത് സോഫയിൽ ചടഞ്ഞ് കൂടിയിരുന്ന് വായിച്ച് തുടങ്ങുക. പുറത്ത് പോയി കറങ്ങി നടക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന കാഴ്ചകളേക്കാൾ അപ്പുറം സമ്മാനിക്കാൻ പുസ്തകങ്ങൾക്ക് സാധിക്കും.
അതുപോലെ തന്നെയാണ് സിനിമകളും. നല്ല സിനിമകൾ നമ്മെ രണ്ടര മണിക്കൂർ നേരത്തേക്ക് യാഥാർത്ഥ്യത്തിൽ നിന്ന് ദൂരെ മറ്റൊരു ജീവിതത്തിലേക്ക് കൊണ്ടെത്തിക്കും.

Read Also: ഈ ഹിറ്റ് മലയാള സിനിമകൾ ചിത്രീകരിച്ചതിവിടെ; മലയാളക്കരയുടെ പ്രിയ ഷൂട്ടിംഗ് ലൊക്കേഷനുകൾ
ഭക്ഷണം
ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഇടയ്ക്കിടെ പാകം ചെയ്ത് മടുത്തോ ? എങ്കിൽ നാവിന് പുതു രുചികൾ സമ്മാനിക്കാനുള്ള ദിവസം ഇതാണ്. ഇറ്റാലിയൻ, മെക്‌സിക്കൻ, സ്പാനിഷ് ഇങ്ങനെ ലോകരുചികൾ നമ്മുടെ അടുക്കളയിലും പാകം ചെയ്യാം. ഇഷ്ടമുള്ള ഗാനങ്ങളുടെ പ്ലേ ലിസ്റ്റും പിന്നണിയിൽ പ്ലേ ചെയ്ത് പാചകം ആരംഭിച്ച് നോക്കൂ. ഇതിലും നല്ല ഡീസ്ട്രസ് ഉണ്ടാകില്ല.
കളികൾ
പങ്കാളിയുമോ കുട്ടികളുമോ ഒത്ത് പുതിയ ബോർഡ് ഗെയിംസോ, ഔട്ട്‌ഡോർ ഗെയിംസോ കളിച്ച് നോക്കൂ. അത് നൽകുന്ന ഉന്മേഷവും ഊർജവും ചെറുതായിരിക്കില്ല.
സ്പാ സെഷൻ
വീട്ടിൽ തന്നെ സ്പാ സെഷൻ ആയാലോ ? നന്നായി എണ്ണ തേച്ച് ബോഡി മാസ്‌കോ ഫേസ് മാസ്‌കോ എല്ലാം ഇട്ട് അൽപം വിശ്രമിച്ച് ശേഷം നല്ലൊരു കുളി പാസാക്കാം. ഇപ്പോൾ മിക്ക സലോണുകളും വീട്ടിൽ സർവീസ് നടത്തുന്നവരാണ്. അവരുടെ സേവനവും വേണമെങ്കിൽ തേടാം.
Story Highlights: how to enjoy holiday indoors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here