നാല് മണിക്കൂർ നീണ്ട ചിരി ! ലോക റെക്കോർഡിട്ട മലയാളിയുടെ കഥ

പണ്ട് കാലത്ത്, അതായത് അൻപതുകളിൽ, ഒരാൾ 18 മിനിറ്റ് വരെ നിർത്താതെ ചിരിച്ചിരുന്നു. അത്ര സന്തോഷമുണ്ടായിരുന്നു അന്നത്തെ ജനതയ്ക്ക്. ഇന്നത് ചുരുങ്ങി 6 മിനിറ്റായി താഴ്ന്നിട്ടുണ്ട്. ഒരു ദിവസം 15 തവണ ചിരിക്കുന്നതാണ് ആരോഗ്യകരം എന്ന വസ്തുത നിലനിൽക്കെ ഒരു മുതിർന്ന വ്യക്തിക്ക് 7.2 തവണ മാത്രമേ ചിരിക്കാൻ സാധിക്കുന്നുള്ളുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അത്രമാത്രം നിരാശ നിറഞ്ഞ ഈ യുഗത്തിലും ചിരിച്ച് ലോക റെക്കോർഡ് ഇട്ടിരിക്കുകയാണ് ഒരു മലയാളി. പേര് സുനിൽ കുമാർ. ഈ മനുഷ്യൻ ചിരിച്ചത് പത്തോ പതിനഞ്ചോ മിനിറ്റല്ല, മറിച്ച് മണിക്കൂറുകളാണ്. കൃത്യമായി പറഞ്ഞാൽ 4 മണിക്കൂർ 1 മിനിറ്റ് 14 സെക്കൻഡ് !
സുനിൽ കുമാറുമായി ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം നടത്തിയ അഭിമുഖം വായിക്കാം. ( Guinness world record on longest laugh )
ഞാൻ സുനിൽ കുമാർ. മലപ്പുറം സ്വദേശി. ചിരി യോഗ പരിശീലകനാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ സമയം നിർത്താതെ ചിരിക്കുന്നതിനുള്ള വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. പത്തു വർഷമായി ചിരിയുടെ പരിശീലനം നടത്തുന്നുണ്ട്. യുട്യൂബിൽ കണ്ട വിഡിയോയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഇങ്ങനെയൊരു റെക്കോർഡിന് വേണ്ടി ശ്രമിച്ചത്.
ചിരി യോഗയെ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് ചിരിയിലൂടെയുള്ള യോഗയാണ്. ചിരിക്കുക എന്നത് പുണ്യമാണ്, മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് മഹാ പുണ്യമാണ്.
ചിരിക്കാനുള്ള ടിപ്‌സ് ചോദിച്ചത് ആളുകൾ വിളിക്കാറുണ്ടോയെന്ന ചോദ്യത്തിന് സുനിൽ കുമാർ പറഞ്ഞതിങ്ങനെ : ‘അവരെല്ലാം വിളിക്കുന്നത് ഹാപ്പിനെസിന് വേണ്ടിയാണ്. ഇന്ന് ആർക്കും ഇല്ലാത്തത് ഹാപ്പിനൻസ് ആണ്. സന്തോഷത്തിന് വേണ്ടി പല സ്ഥലത്തും അവർ പോകും എന്നാൽ, ആർക്കും സന്തോഷം ലഭിക്കുന്നില്ല. ഞാൻ ചിരിക്കുന്നത് എനിക്ക് വേണ്ടിയാണ്. ആദ്യ കാലങ്ങളിൽ ഞാൻ പെട്ടെന്ന് പൊട്ടിത്തെറിക്കുമായിരുന്നു. അതിൽ നിന്നും പുറത്തു വരാൻ വേണ്ടിയാണ് ഞൻ ചിരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ പൂർണ ആരോഗ്യവാനാണ്’.

Read Also: 58 മണിക്കൂർ നീണ്ട ചുംബനത്തിന്റെ കഥ; ഇത് ലോക റെക്കോർഡ്
മനസ്സിൽ സന്തോഷമില്ലാതെ എങ്ങനെ ചിരിക്കും എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ?
നിങ്ങൾ ആദ്യം യോഗ പരിശീലിക്കു. നിങ്ങൾ മനസ്സിൽ ഹാപ്പിനെസ്സ് ക്രീയേറ്റ് ചെയ്യൂ, എന്നെ കളിയാക്കുന്നവരോട് പോലും ഞൻ ചിരിച്ച് കൊണ്ടാണ് മറുപടി പറയാറ്. എനിക്കൊന്നും പറയാൻ ഇല്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് മാറി കളയും. ഇതിന് വേണ്ടി ഒരു ഫണ്ടിങ്ങോ ഒന്നും നടത്തുന്നില്ല. ചിരി യോഗ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ലക്ഷ്യം. എന്റെ ജീവിതത്തിൽ ഞാൻ ഇത് വരെ കണ്ണട വച്ചിട്ടില്ല, ഇത് വരെ മുടി ഡൈ ചെയ്തിട്ടില്ല. ചിരി ആണ് എന്റെ ആരോഗ്യം, പഴമക്കാർ പറയും പോലെ ചിരി ആരോഗ്യവും സൗന്ദര്യവുമാണ്. ഒരിക്കൽ എനിക്കൊരു ഫോൺ കാൾ വന്നു, അയാൾ ആത്മഹത്യ ചെയ്യാൻ പോകുന്നു, യാദൃശ്ചികമായി എന്റെ ചിരിയുടെ വീഡിയോ കണ്ടിട്ടാണ് വിളിക്കുന്നത്. ചേട്ടന്റെ ചിരി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ആത്മഹത്യ ചെയ്‌തേനെ എന്നാണയാൾ പറഞ്ഞത്. നമുക്കൊരാളെ പൈസ കൊടുത്ത് സഹായിക്കാൻ കഴിയില്ല പക്ഷെ, പ്രശ്‌നങ്ങളോട് എങ്ങനെ പൊരുതി ജീവിക്കണം എന്ന് മാത്രമേ നമുക്ക് പഠിപ്പിക്കാൻ കഴിയൂ. ജീവിതത്തിൽ എന്തും നമുക്ക് ചിരിയാക്കിയെടുക്കാം.
ജീവിത സാഹചര്യങ്ങൾ കൊണ്ട് ചിരിക്കാൻ കഴിയാത്തവരോട് എന്താണ് പറയാനുള്ളത്?
ഞാൻ ചിരിക്കും എന്നുള്ള മനസ്സ് നിങ്ങൾ എനിക്ക് തന്നാൽ, 15 ദിവസം നിങ്ങൾ ചെയുന്ന ചിരി യോഗ പരിശീലനത്തിലൂടെ നിങ്ങൾ സന്തോഷവാനായി തീരും.
Story Highlights: Guinness world record on longest laugh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here