Advertisement

‘അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം’; ‘കുമ്മാട്ടി’ ഉറപ്പായും കാണേണ്ട ചിത്രമെന്ന് അമേരിക്കന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി

July 12, 2022
Google News 4 minutes Read

1979ൽ ഇറങ്ങിയ ജി അരവിന്ദന്റെ പ്രശസ്ത സൃഷ്ടിയായ ‘കുമ്മാട്ടി’ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായ ചിത്രമെന്നും സ്‌കോസെസി ചിത്രത്തെ വിശേഷിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. (hollywood director martin scorsese about malayalam movie kummatty)

അമേരിക്കന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ സ്‌കോസെസി ഷട്ടര്‍ ഐലന്‍ഡ് ഉള്‍പ്പടെയുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്‌കോസെസി ഗുഡ്‌ഫെല്ലാസ്, ദി ഐറിഷ്മാന്‍, ടാക്‌സി ഡ്രൈവര്‍, കാസിനോ എന്നിവയും അദ്ദേഹത്തിന്റെ മികച്ച സിനിമകളായി വിലയിരുത്തപ്പെടുന്നു.

സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലും ഫൗണ്ടേഷന്റെ റിസ്റ്റോറേഷന്‍ സ്‌ക്രീനിംഗ് റൂമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള വിശേഷണം. സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചിത്രത്തിന്റെ നവീകരിച്ച 4K പതിപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രദര്‍ശനം അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സ്‌കോര്‍സെസി സിനിമയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയത്.

Story Highlights: hollywood director martin scorsese about malayalam movie kummatty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here