Advertisement

എഞ്ചിനിയർ ബിരുദധാരികൾക്ക് അവസരം; 18,000 രൂപ ഓണറേറിയത്തിന് അർഹതയും

July 12, 2022
Google News 2 minutes Read
job opportunity for engineering graduates

അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാരായ 300 എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിചയത്തിനും പരിശീലനത്തിനുമായി അവസരമൊരുക്കുകയാണ്. ( job opportunity for engineering graduates )

സിവിൽ എഞ്ചിനീയറിംഗ് B.Tech/Diploma/ITI വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതൽ 35 വരെയാണ്. പരമാവധി രണ്ട് വർഷക്കാലയളവിലേക്കാണ് നിയമനം. നിയമിക്കപ്പെടുന്നവർക്ക് പരിശീലന കാലയളവിൽ പ്രതിമാസം 18000/- ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.

Read Also: ഈ സർക്കാർ ജോലികളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഉടൻ അസാനിക്കും

നിയമനം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ 2022 ജൂലൈ 23 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Story Highlights: job opportunity for engineering graduates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here