‘ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 400 അടിച്ചാലും ഞാൻ അത്ഭുതപ്പെടില്ല’; പ്രവചനവുമായി മൈക്കൽ വോൺ

ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 400 റൺസിനു മുകളിൽ അടിച്ചാലും താൻ അത്ഭുതപ്പെടില്ലെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. അതിശക്തമായ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിനുള്ളതെന്നും കെന്നിംഗ്ടൺ ഓവലിലേത് ഫ്ലാറ്റ് വിക്കറ്റാണെന്നും വോൺ പറഞ്ഞു. ക്രിക്ക്‌ബസിനോടായിരുന്നു വോണിൻ്റെ പ്രതികരണം. (Michael Vaughan England score big)
Read Also: നാല് ഡക്കുകൾ, ഏഴ് വിക്കറ്റുകൾ; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
“ബാറ്റിംഗ് നിരയിൽ ലിവിങ്സ്റ്റണും ഉണ്ടാവും. ലൈനപ്പ് എങ്ങനെയാവുമെന്ന് നിങ്ങൾക്ക് കൃത്യമായി അറിയില്ല. പക്ഷേ, റൂട്ടും ബെയർസ്റ്റോയും സ്റ്റോക്സും ഉറപ്പായും കളിക്കും. ബ്രൈഡൻ കാഴ്സിനെ ശ്രദ്ധിക്കുക. അയാൾ വേഗത്തിൽ പന്തെറിയും. ഗ്ലീസണിൻ്റെ ആംഗിളിനു സമാനമാണ്. അയാൾ ഒന്നോ രണ്ടോ മത്സരങ്ങളിൽ കളിക്കും. ഇംഗ്ലണ്ട് കരുത്തരായിരിക്കും. വിക്കറ്റ് ഫ്ലാറ്റ് ആയിരിക്കും. നെതർലൻഡിനെതിരെ ഇംഗ്ലണ്ട് 498 അടിച്ചു. അത് ഇന്ത്യക്കെതിരെ കഴിഞ്ഞേക്കില്ല. പക്ഷേ, ഇംഗ്ലണ്ട് 400നു മുകളിൽ സ്കോർ ചെയ്താലും ഞാൻ അത്ഭുതപ്പെടില്ല.”- വോൺ പറഞ്ഞു.
ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടമായി. ജേസൻ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ജസ്പ്രീത് ബുംറ 5 ഓവറിൽ വെറും 9 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ റൺസ് നേടിയിട്ടുണ്ട്. ഡേവിഡ് വില്ലി (8), ബ്രൈഡൻ കാഴ്സ് (8) എന്നിവരാണ് ക്രീസിൽ. ഷമി മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. പന്തെറിഞ്ഞവരിൽ ഹാർദിക് പാണ്ഡ്യക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. സ്പിന്നർമാർ ഇതുവരെ പന്തെറിഞ്ഞിട്ടില്ല.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കോലിക്ക് പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്.
Story Highlights: Michael Vaughan England score big
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here