ദേശീയ പതാകയോട് അനാദരവ്; പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍

ദേശീയ പതാകയോട് അനാദരവ്. ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍. തീരസംരക്ഷണ സേനയുടെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കും ഒപ്പമാണ് ദേശീയ പതാകയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ( national flag was left in the garbage heap ).
ഇന്നലെ രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നത് തള്ളിയത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യകൂമ്പാരത്തിനുള്ളില്‍ ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡ് നശിപ്പിക്കാന്‍ ഏല്‍പ്പിച്ച ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും ഉണ്ടായിരുന്നത്. ദേശീയ പതാകയോട് അനാദരവ് നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് കേസെടുത്തു. ഹില്‍പാലസ് പൊലീസ് ആണ് കേസെടുത്തത്.
Story Highlights: national flag was left in the garbage heap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here