സുമനസുകളുടെ കനിവ് തേടി വൈക്കത്തെ ഈ കുടുംബം

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ സുമനസുകളുടെ കനിവ് തേടുന്നു. വൈക്കം ചെമ്മനത്തുകരയിൽ എ.വി ടോമിയാണ് സന്മനസുകളുടെ സഹായം അഭ്യർഥിക്കുന്നത്. ഭാര്യ കരൾ പകുത്തു നൽകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്താൻ പണം തികയാതെ വന്നതോടെ ഇനി എന്തു ചെയ്യും എന്ന് അറിയാതെ നിൽക്കുകയാണ് ഈ കുടുംബം.
ഏഴുമാസം മുമ്പ് രോഗബാധ ഉണ്ടായതോടെ ഓട്ടോറിക്ഷ ഡ്രൈവറായ ടോമി അവശനിലയി ആയി. ടോമിക്കൊപ്പം സഹായത്തിന് ആള് വേണ്ടി വന്നതോടെ ഭാര്യ റാണിക്കും, മറ്റു പണികൾക്കൊന്നും പോകാനായില്ല. ഇതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. രോഗം അതീവ ഗുരുതരമായതിനാൽ കരൾ മാറ്റ ശസ്ത്രക്രിയ അടിയന്തരമായി നടത്തിയാൽ മാത്രമേ ടോമിയുടെ ജീവൻ രക്ഷിക്കാനാകൂ.
ചിലവേറിയ പരിശോധന നടത്താനും, മരുന്നു വാങ്ങാനും കുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്. ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും, 80 കാരനായ മാതാവും ടോമിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ടോമിയുടെ ജീവൻ രക്ഷിക്കാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
FARMERS SERVICE CO-OPERATIVE BANK
SBI TV PURAM
A/C NO: 57065036858
SBIN0070479
Story Highlights: this family from Vaikam seeks the mercy of good people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here