സിനിമാ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന്റെ കാലിന് പരുക്ക്
ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ആമിര്‍ ഖാന്റെ കാലിന് പരുക്കേറ്റു. ആമിര്‍ ഓടുന്ന നീണ്ട സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാല്‍മുട്ടിന് ഗുരുതരമായി പരുക്കേറ്റ ആമിര്‍ ഖാന്‍ ഫിസിയോതെറാപ്പിക്ക് വിധേയനായി. (Aamir Khan injures himself while shooting for Laal Singh Chaddha)
കാലിന് പരുക്കേറ്റിട്ടും താരം ചിത്രീകരണം അവസാനിപ്പിക്കാന്‍ തയാറായില്ല. വേദനസംഹാരികള്‍ കഴിച്ചുകൊണ്ട് വീണ്ടും അതേ സ്വീകന്‍സുകള്‍ താരം പൂര്‍ത്തിയാക്കി. കൊവിഡ് മൂലം ചിത്രീകരണം ഒരുപാട് വൈകിയെന്നും ഇനി ഈ അപകടത്തിന്റെ പേരില്‍ വീണ്ടും ചിത്രീകരണം നീട്ടിവയ്ക്കാന്‍ താല്‍പര്യമില്ലെന്നുമാണ് താരം പറഞ്ഞത്.
തനിക്ക് അപ്രതീക്ഷിതമായി സംഭവിച്ച് ഈ അപകടത്തിന്റെ പേരില്‍ ക്രൂവിന്റെ ഒരു മിനിറ്റ് പോലും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിര്‍ പറയുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിരണ്‍ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന ലാല്‍ സിംഗ് ഛദ്ദയില്‍ കരീന കപൂര്‍ ഖാന്‍, മോന സിംഗ്, ചൈതന്യ അക്കിനേനി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിഖ്യാത ഇംഗ്ലീഷ് ചലച്ചിത്രമായ ഫോറസ്റ്റ് ഗമ്പ് എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അഞ്ച് പതിറ്റാണ്ടുകാലം ഇന്ത്യയില്‍ നടന്ന ചില സുപ്രധാന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Story Highlights: Aamir Khan injures himself while shooting for Laal Singh Chaddha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here