Advertisement

ഗുണ്ടകളുമായി അടുത്ത ബന്ധം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

July 13, 2022
Google News 2 minutes Read
action against police officers kollam

കോട്ടയത്ത് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സിഐയെയും രണ്ട് എഎസ്‌ഐമാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.( action against police officers kollam)

ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ അടക്കമുള്ള ജില്ലയിലെ പൊലീസ് ഉദ്യോസ്ഥര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷത്തിലാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദക്ഷിണമേല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ്തല അന്വേഷണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

സൈബര്‍ സെല്‍ എസ്എച്ച്ഓ എംജെ അരുണ്‍, എഎസ്‌ഐമാരായ പിഎന്‍ മനോജ്, അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരായ അന്വേഷണ ചുമതല പാലാ ഡിവൈഎസ്പിക്കായിരുന്നു.

Read Also: വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടാൻ ബം​ഗാളിലും ചെന്നൈയിലുമെത്തി കേരളാ പൊലീസ്; കുറ്റാന്വേഷണ മികവിന് കയ്യടി

അതേ സമയം ഗുണ്ടാ ബന്ധം കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെതിരെയുള്ള നടപടി വൈകുന്നുവെന്നാണ് ആക്ഷേപം. അന്വേഷണം നടക്കുമ്പോഴും ഡിവൈഎസ്പി തല്‍സ്ഥാനത്ത് തുടരുന്നതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഭരണമുന്നണിയിലെ നേതാക്കളുമായി അടുത്തബന്ധമുള്ള ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഗുണ്ട അരുണ്‍ഗോപനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പൊലീസുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. തുടര്‍ന്നായിരുന്നു ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തിയത്.

Story Highlights: action against police officers kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here