പാഠപുസ്തകങ്ങൾക്ക് ജിഎസ്ടി; പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ [24 ഫാക്ട് ചെക്ക്]

പാഠപുസ്തകങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പാഠപുസ്തകങ്ങൾക്ക് കേന്ദ്രസർക്കാർ ജിഎസ്ടി ഏർപ്പെടുത്തിയെന്നാണ് പ്രചാരണം. ചില നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് കൗൺസിൽ തീരുമാനിച്ചതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്. പൂർണമായും തെറ്റായ ഒരു പ്രചാരണമാണിത്.

ജിഎസ്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ഈ വിവരം കാണാം. പാഠപുസ്തകങ്ങളുടെ ജിഎസ്ടിയെപ്പറ്റി സൂചനയില്ലെങ്കിലും അച്ചടിക്കപ്പെട്ട പുസ്തകങ്ങൾക്ക് ജിഎസ്ടി ഇല്ലെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights: gst for text book fact check
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here