ആദിവാസി ഭൂമി തട്ടിപ്പ് കേസ്; അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം

ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു.(hrds aji krishnan got bail)
ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. എല്ലാ ശനിയാഴ്ചയും ഷോളയാർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന ആരോപണത്തിന്മേലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Story Highlights: hrds aji krishnan got bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here