Advertisement

കുളിച്ചലിൽ യുവാവിന്റെ മൃതദേഹമടിഞ്ഞു; പെൺസുഹൃത്തിനെ കാണാൻ പോയ കിരണിന്റെതെന്ന് സംശയം

July 13, 2022
Google News 2 minutes Read
kulichil youth dead body found

തിരുവനന്തപുരം കുളിച്ചലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് സംശയം. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിന്റെ കൈയിൽ കെട്ടിയ ചരട് കണ്ട് അത് തന്റെ മകന്റേത് തന്നെയാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നാൽ മാത്രമേ മൃതദേഹം കിരണിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. കൊല്ലത്തും യുവാവിനെ കാണാതായിട്ടുണ്ട്. ആ വഴിക്കും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ( kulichil youth dead body found )

തിരുവനന്തപുരം ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളെ പൊലീസ് പ്രതിചേർത്തിരുന്നു. പെൺകുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏൽപ്പിക്കലും ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി. പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനം ഭയന്ന് ഓടിയപ്പോൾ കിരൺ കടലിൽ വീണിരിക്കാമെന്നായിരുന്നു പൊലീസ് നിഗമനം.

നരുവാമൂട് സ്വദേശി കിരണിനെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. ആദ്യം കിരൺ കടലിൽ ചാടി ജീവനൊടുക്കിയെന്നാണ് കരുതിയതെങ്കിൽ അന്വേഷണം പുരോഗമിച്ചതോടെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടിയെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവും ചേർന്ന് തടഞ്ഞു. മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഭയന്നോടിയ കിരൺ കാൽ വഴുതി കടലിൽ വീണു. ഇതാണ് തിരോധാനത്തെക്കുറിച്ചുള്ള പൊലീസിന്റെ നിഗമനം. അതിനാലാണ് അസ്വാഭാവിക മരണം എന്ന കുറ്റം മാറ്റി തട്ടിക്കൊണ്ടുപോകൽ, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ അധികമായി ചുമത്തിയത്.

Read Also: പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിലേക്ക് ആഴിമലയെ കൂടി ഉള്‍പ്പെടുത്തും

പെൺകുട്ടിയുടെ സഹോദരൻ, സഹോദരി ഭർത്താവ്, ബന്ധു എന്നിവരാണ് പ്രതികൾ. പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്ത പൊലീസ് ഒളിവിലുള്ള മൂവരെയും ഉടൻ സ്റ്റഷനിൽ ഹാജരാക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ കിരണിനെ തട്ടിക്കൊണ്ടുപോയി ബലമായി കടലിൽ ഇട്ടെന്ന് ആരോപണം ഉണ്ടങ്കിലും അതിന്റെ സാധ്യത പൊലീസ് തള്ളുന്നു.

Story Highlights: kulichil youth dead body found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here