Advertisement

കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാർത്താസമ്മേളനത്തേക്കാൾ കൂടുതൽ കുഴികൾ; കേന്ദ്രമന്ത്രിമാർ കുഴിയെണ്ണാൻ കൂടി സമയം കണ്ടെത്തണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

July 13, 2022
Google News 2 minutes Read

ദേശീയപാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ. റോഡിൻറെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും മുഹമ്മദ് റിയാസ്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാർ കുഴിയെണ്ണാൻ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.(minister pa muhammed riyas slams central minister)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

കേന്ദ്രമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു. ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് ടാർ ചെയ്തതിന് ശേഷം കീറി മുറിക്കാൻ അനുവദിക്കില്ല, മറ്റ് വകുപ്പുകൾ ഏതെങ്കിലും പ്രവർത്തനം നടത്തണം എങ്കിൽ ഒരു പോർട്ടൽ ഉണ്ട് അതിൽ രേഖപെടുത്തിയതിന്ന് ശേഷം മാത്രമേ നടത്താവുവെന്നും ജല വിഭവ വകുപ്പ് മന്ത്രി നല്ല പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി റിയാസ് സഭയിൽ പറഞ്ഞു.

ദേശീയ പാതകളുടെ വികസനം ഇഴയുന്നത് പറയുമ്പോൾ പ്രതിപക്ഷ നേതാവിനെ എങ്ങനെ പ്രകോപ്പിച്ചു പറയുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. വികസന കുത്തിപ്പിന്റെ ഇവർ റോളിങ് ട്രോഫിക്ക്‌ വേണ്ടി അല്ല സർക്കാർ മുന്നോട്ട് പോകുന്നതെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ട് വികസനം നടത്താൻ ആണ് സർക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: minister pa muhammed riyas slams central minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here