‘ദൈവത്തിന്‍റെ അവകാശികള്‍’ നടൻ പ്രേംകുമാറിന്റെ പുസ്‌തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും

ദൈവത്തിന്‍റെ അവകാശികള്‍ നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ എഴുതിയ പുസ്‍തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേര്‍ന്ന് പുസ്‍തകം പ്രകാശനം ചെയ്‍തതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു.(mohanlal and mammotty launched premkumar’s book)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.- മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു
പ്രേംകുമാര്‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്. പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന്‍ നായരാണ്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹികജീവിയെന്നുമുള്ള നിലയില്‍ തന്‍റെ കാഴ്ചപ്പാട് പങ്കുവക്കുകയാണ് പുസ്‍തകത്തിലൂടെയെന്ന് പ്രേം കുമാര്‍ പറഞ്ഞു.
Story Highlights: mohanlal and mammotty launched premkumar’s book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here