ചാവശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച സംഭവം; നാടിന്റെ സമാധാനം തകർക്കുന്നത് ആർഎസ്എസും എസ്ഡിപിഐയുമെന്ന് മുഖ്യമന്ത്രി

ചാവശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് 2 പേർ മരിച്ച സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. (pinarayi vijayan about chavasherry bomb attack)
ചാവശ്ശേരിയിലെ മേഖല എസ് ഡി പി ഐ- ആർ എസ് എസ് ശക്തികേന്ദ്രം. ആയുധം ശേഖരിക്കുന്നതായി വിവരമുണ്ട്.അടിയന്തര പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊലപാതക തുല്യമായ നരഹത്യയെന്ന് സണ്ണി ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. എന്നാൽ സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. സംഭവത്തിൽ മട്ടന്നൂർ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
നാടിന്റെ സമാധാനം മുഖ്യമായും തകർക്കുന്നത് ആർഎസ്എസും എസ്ഡിപിഐയും ആണ്. എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഉള്ളത് പറയുമ്പോൾ കള്ളിയ്ക്ക് തുള്ളൽ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സമാധാനാന്തരീക്ഷം നൽകിയതു കൊണ്ടാണ് ജങ്ങൾ തുടർഭരണം നൽകിയത്. ബിജെപിയുമായി കോൺഗ്രസ് സമരസപ്പെട്ട് പോകുമെന്ന് നമുക്കറിയാമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
Story Highlights: pinarayi vijayan about chavasherry bomb attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here