Advertisement

പഞ്ചാബ് സുവർണ ക്ഷേത്രം സന്ദർശിച്ച് മാധവന്റെ ടീം ‘റോക്കട്രി’

July 13, 2022
Google News 3 minutes Read

പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് ‘റോക്കട്രി ദി നമ്പി എഫ്ഫക്റ്റ്’ സിനിമയുടെ പ്രവർത്തകർ. സംവിധായകനും നായകനുമായ ആർ. മാധവനും മറ്റ് അണിയറ പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം സുവർണ ക്ഷേത്ര സന്ദർശനം നടത്തിയത്. ‘നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്.(team rocketry visited the golden temple in punjab)

റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സും ചേർന്നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തതും മാധവന്‍ തന്നെ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവായിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ സുപ്രധാനമായ 27 മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

ആറ് രാജ്യങ്ങളിലധികം ചിത്രീകരണം നടന്നു. സിമ്രാന്‍ ആണ് മാധവന്റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ജോഡി സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് കോ ഡയറക്ടർ. ക്യാമറ ശ്രീഷ റായ്, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Story Highlights: team rocketry visited the golden temple in punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here