Advertisement

അട്ടപ്പാടി ശിശു മരിച്ച സംഭവത്തില്‍ കുട്ടി മരിച്ചത് ചികിത്സ കിട്ടാതെയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍; നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവച്ചു

July 14, 2022
Google News 2 minutes Read

അട്ടപ്പാടി ശിശു മരിച്ച സംഭവത്തില്‍ കുട്ടി മരിച്ചത് ചികിത്സ കിട്ടാതെയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കുട്ടി മരിച്ചത് ഒറ്റപ്പെട്ട ഊരിലാണ്. കുട്ടിയുടെ മൃതദേഹം എടുത്തുകൊണ്ട് പോയത് ഊരിനുള്ളിലേക്ക് വാഹനം കടത്താൻ സാധിക്കാത്തതു മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകൂ. പോഷകാഹാരക്കുറവ് മൂലമാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. കുട്ടിയുടെ കാലിൽ എന്തോ കടിച്ച പാടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ നൽകിയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ കുടുംബത്തിന് അടിയന്തിര സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.(attapadi child death minister r radhakrishan)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വകുപ്പുകളെയും ഏകോപ്പിച്ച് ഊരുകളുടെ വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2021ല്‍ ശിശു മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അവിടെ സന്ദര്‍ശിച്ചിരുന്നു. പാലക്കാട് എംപി, മണ്ണാര്‍ക്കാട് എംഎല്‍എ എന്നിവരെ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. എംപിയും എംഎല്‍എയും അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ആശുപത്രിയുടെ സേവനം കിട്ടാതെയല്ല കുട്ടി മരിച്ചത്. എല്ലാ മരണവും ഈ രീതിയിലാണെന്ന് കാണരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ആരോപണം ഉന്നയിച്ചാല്‍ പോര, സ്ഥലം സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞതാണ് പ്രകോപനകാരണം. കോട്ടത്തറ ആശുപത്രിക്ക് അനുവദിച്ച പണം എവിടെയെന്ന് പ്രതിപക്ഷം ചോദിച്ചു.

Story Highlights: attapadi child death minister r radhakrishan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here