Advertisement

അൽപം വ്യത്യസ്തമായി ജീവിക്കാം; ഇന്നും 1930-കളിലെ ജീവിതം നയിച്ച് ദമ്പതികൾ…

July 14, 2022
Google News 2 minutes Read

പഴമയെ ഏറ്റവും മധുരമായ ഓർമകൾ ചേർത്തുതന്നെ ഓർക്കുന്നവരാണ് നമ്മൾ. കാലം മുന്നോട്ട് പോകുംതോറും ജീവിത സാഹചര്യങ്ങളും രീതികളും ഏറെ മാറിത്തുടങ്ങി. എന്നാൽ വ്യത്യസ്തമായി ജീവിതം നയിക്കുന്ന ദമ്പതികളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവർ ആധുനിക ജീവിതം ഉപേക്ഷിച്ച് 1930-കളിലെ പോലെ ജീവിക്കുകയാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. ഫോൺ ചെയ്യുന്നതിനായി ലാൻഡ്‌ലൈനുകൾ മാത്രം ഉപയോഗിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി മാത്രം കാണുന്നു. ഗ്രാമഫോണുകളിൽ സംഗീതം കേൾക്കുന്നു. പണം നൽകി മാത്രം സാധനങ്ങൾ വാങ്ങുന്നു ഇങ്ങനെയൊക്കെയാണ് അവർ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

58 കാരിയായ ലിസ ഫ്ലെച്ചറും ഭർത്താവ് 55കാരനായ നീലും ഇപ്പോഴും 1930-കളിലാണ് ജീവിക്കുന്നത്. ഇവർ 1930ലുള്ള മോഡൽ ഫ്രിഡ്ജ് സ്വന്തമാക്കി. അതുപോലെ ഏകദേശം 100 വർഷം പഴക്കമുള്ള ഒരു കാർ ആണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നത്. വാർഡ്രോബുകളൊരുക്കിയിരിക്കുന്നത് 1930-കളിലെ ഫാഷനിലാണ്.1930-കളിലെ ഈ ജീവിതരീതി ലിസയുടെ ആശയമായിരുന്നു. 1991-ൽ വിവാഹിതരായതിന് പിന്നാലെ തന്റെ ഭർത്താവിനെയും ഈ രീതിയിലേക്ക് മാറ്റിയെടുത്തു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഭർത്താവായ നീലിന് ആദ്യം ഈ ആശയം ഇഷ്ടപ്പെട്ടില്ല. എന്നാൽ കാലക്രമേണ, നീലും അതേ ശൈലിയിലേക്ക് ചേക്കേറി. ഒടുവിൽ അവർ പൂർണമായും പഴമയിലേക്ക് പോയി.ആറ് വർഷം മുമ്പ് താമസം മാറിയത് മുതൽ അവർ തങ്ങളുടെ പുതിയ വീടിനെ 1930കളിലേക്ക് മാറ്റുകയാണ്. ഇനാമൽ കുക്കറും 1935 വെസ്റ്റിംഗ്ഹൗസ് ഫ്രിഡ്ജും ഉൾപ്പെടെ എല്ലാം ഒരു കാലഘട്ടത്തിന്റേതാണ്. സ്കിർട്ടിംഗ് ബോർഡുകൾ, ലൈറ്റ് സ്വിച്ചുകൾ, ഡോർക്നോബുകൾ എന്നിവയും പഴമയുള്ളതാണ്.

അടുക്കളയിലും പരമ്പരാഗത രീതിയാണ് ഉള്ളത്. ഭക്ഷണവും ആ കാലഘട്ടത്തിലേതുതന്നെ. നീൽ ജോലി ആവശ്യങ്ങൾക്കായി ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. അതാണ് ആധുനികതയുമായുള്ള ഏകബന്ധം. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ഇവർ ഉപയോഗിക്കുന്നില്ല. മാത്രമല്ല,ഇവരുടെ വസ്ത്രധാരണവും 193കളിലേതാണ്.

Story Highlights: couple lives like its the 1930s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here