ആര്‍. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്; നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ച് കെ.കെ. രമ

നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ച് കെ.കെ. രമ എം എൽഎ . നിലവില്‍ ആര്‍.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വിരമിച്ച ശേഷം മുന്‍ ഡിജിപി പ്രതിയെ സഹായിക്കുന്നുവെന്ന് കെ.കെ. രമ ആരോപിച്ചു. കേസില്‍ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ല.പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചിട്ടും അവര്‍ക്കെതിരെ നടപടിയില്ലെന്നും കെ.കെ.രമ വിമർശിച്ചു.
ഇതിനിടെ കെ.കെ. രമയ്ക്കെതിരെ എം.എം. മണി നിയമസഭയിൽ വിവാദ പരാമര്‍ശം നടത്തി . അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം. ഇതിനെതിരായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെക്കേണ്ടിവന്നു. സഭ വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷബഹളത്തിനിടയിലും മുൻമന്ത്രി എം.എം.മണി പ്രസംഗം തുടരുകയായിരുന്നു.
Read Also: കെ.കെ. രമയ്ക്കെതിരായ വിവാദ പരാമര്‍ശത്തിൽ എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ താനാരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എം.എം.മണി പറഞ്ഞു. എന്നാൽ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. എം.എം.മണിയുടെ വിവാദ പ്രസ്താവന പരിശോധിക്കാമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് ഉറപ്പുനൽകി. മുഖ്യമന്ത്രിക്കെതിരെ രമ സംസാരിച്ചതിന് പിറകെയാണ് എം.എം. മണിയുടെ ആക്ഷേപ വാക്കുകൾ.
Story Highlights: K K Rama on Actress Assault Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here