Advertisement

കുട്ടികളെ മര്‍ദിച്ച് പണം തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

July 15, 2022
2 minutes Read
Children were beaten and money was extorted

മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ വെച്ച് ലുലു മാളില്‍ പോയി മടങ്ങി വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സല്‍ ഷാ(23)നെയാണ് മട്ടാഞ്ചേരി അസി.കമ്മീഷണര്‍ വി.ജി രവീന്ദ്രനാഥ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത് ( Children were beaten and money was extorted ).

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടികളില്‍ നിന്ന് നാലായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടികളുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്. എസ്‌ഐമാരായ ആര്‍.രൂപേഷ്, മുകുന്ദന്‍, ജോസഫ് ഫാബിയാന്‍, എഎസ്‌ഐ സത്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Children were beaten and money was extorted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top