Advertisement

നാക്കുപിഴയല്ല, എം.എം മണിയെ കൊണ്ട് അത് പറയിപ്പിച്ചതാണ്; ആരോപണമുയര്‍ത്തി കെ.കെ രമ

July 15, 2022
Google News 3 minutes Read
kk rema mla about mm mani in encounter

എം.എം മണിയുടെ പരാമര്‍ശം നാക്കുപിഴയായി കാണേണ്ടെന്ന് കെ.കെ രമ എംഎല്‍എ. എം.എ മണിയെ കൊണ്ട് സഭയില്‍ പറയിപ്പിച്ചതാണെന്ന് കെ.കെ രമ ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പ്രതികരിച്ചു. കേവലം ഒരു നാക്കുപിഴയായി എം.എം മണിയുടെ വാക്കുകള്‍ തോന്നുന്നില്ല. സ്വാഭാവിക നാടന്‍ പ്രയോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തെ നിയോഗിച്ചതാണ്. അദ്ദേഹത്തെ കൊണ്ട് അത് പറയിപ്പിച്ചതാകാമെന്നാണ് കരുതുന്നതെന്നും കെ.കെ രമ പറഞ്ഞു. (kk rema mla about mm mani in encounter)

‘എം.എം മണിയുടെ പരാമര്‍ശം അദ്ദേഹത്തെ കൊണ്ട് അത് പറയിപ്പിച്ചതാണ്. ഇല്ലെങ്കില്‍ മുഖ്യമന്ത്രി തെറ്റായ പരാമര്‍ശമാണിതെന്ന് പറയുമായിരുന്നു. തെറ്റെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല, അതിനെ പൂര്‍വാധികം ശക്തിയോടെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമുള്‍പ്പെടെ സഭയില്‍ നടത്തിയത്. ഇതങ്ങയേറ്റം ഖേദകരമായിട്ടാണ് എനിക്ക് തോന്നിയത്?
ഇങ്ങനെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാന്‍ അവര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പരാമര്‍ശത്തിലാണ് എം എം മണി. മഹതി എന്നത് നല്ല ഒന്നാന്തരം ഭാഷയാണ്. വിധവ എന്നത് പ്രതിപക്ഷ ചോദ്യത്തിന് നല്‍കിയ മറുപടിയാണ്. രമയെ മുന്‍നിര്‍ത്തിയുള്ള യുഡിഎഫ് നീക്കമാണ് നിലവില്‍ നടക്കുന്നത്.

Read Also: കെ.കെ രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം.എം മണിക്കും അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്

കെ കെ രമ എപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യുന്നു. ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിനെതിരെ ആയിരുന്നു തന്റെ മറുപടി. നിയമസഭയില്‍ വന്നാല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇനിയും വിമര്‍ശിക്കുമെന്നും എം എം മണി പ്രതികരിച്ചു. ജനതാദളിന് സീറ്റ് കൊടുത്തത് കൊണ്ട് മാത്രമാണ് വടകരയില്‍ കെ കെ രമ വിജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kk rema mla about mm mani in encounter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here