Advertisement

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 362 കോടി വിപണിമൂല്യം

July 15, 2022
Google News 2 minutes Read
mumbai police seized heroin worth rupees 362 crore

മുംബൈയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്ത് 362 കോടിയുടെ ഹെറോയിന്‍ വേട്ട. നവി മുംബൈയിലെ പന്‍വേലിയിലാണ് കണ്ടെയിനറില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. 72.518 കിലോഗ്രാം വരുന്ന 362.59 കോടിയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്.(mumbai police seized heroin worth rupees 362 crore)

168 പാക്കറ്റുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. പഞ്ചാബ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.

ദുബായില്‍ നിന്ന് നവഷേവ തുറമുഖത്ത് എത്തിയ ചരക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് നവി മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം വരികയായിരുന്നു. ഈ അന്വേഷണത്തിലാണ് കണ്ടെയിനര്‍ പിടിച്ചെടുക്കുകയും പരിശോധനയില്‍ വന്‍ തോതിലുള്ള ഹെറോയിന്‍ പിടികൂടുകയും ചെയ്തത്.

Read Also: ഡൽഹിയിൽ കാറിനുള്ളിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; അയൽവാസികളായ 3 പേർ അറസ്റ്റിൽ

ആദ്യം മാര്‍ബിളുകള്‍ മാത്രമാണ് കണ്ടെയിനറില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദ പരിശോധനയില്‍ അതിസൂക്ഷ്മമായി ഒളിപ്പിച്ച ഹെറോയിന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

Story Highlights: mumbai police seized heroin worth rupees 362 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here