Advertisement

മോദിയെ അപമാനിച്ച എ.എന്‍.ഷംസീര്‍ പൊട്ടക്കിണറ്റിലെ തവള: വി.മുരളീധരന്‍

July 15, 2022
Google News 2 minutes Read
V Muralidharan against A N Shamseer

സിപിഐഎം നേതാക്കള്‍ നിയമസഭയില്‍ പോലും വ്യാജ പ്രചരണം നടത്തുന്നവരാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച എ.എന്‍.ഷംസീര്‍ എംഎല്‍എ പൊട്ടക്കിണറ്റിലെ തവളയാണ് ( V Muralidharan against A N Shamseer ).

ലോകരാജ്യങ്ങള്‍ നരേന്ദ്രമോദിയെ ഉറ്റുനോക്കുകയാണ്. പി.വി.സിന്ധു പ്രധാനമന്ത്രിയെ പറ്റി പറഞ്ഞത് സിപിഐഎം നേതാക്കള്‍ കേള്‍ക്കാന്‍ തയാറാവണം. പല മേഖലയിലെ ഏറ്റവും മികച്ചവര്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് നരേന്ദ്രമോദി ഈശ്വര തുല്യനാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തിന് വേണ്ടി കേന്ദ്രം സംസ്ഥാനത്തിന് കൂടുതല്‍ വിഹിതം നല്‍കുന്നുണ്ടെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. കാശ്മീരിലെ ഭീകരവാദികള്‍ പോലും കേന്ദ്രമന്ത്രിമാര്‍ അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുന്നത് ചോദ്യം ചെയ്യാറില്ല. എന്നാല്‍ കേരളത്തിലെ ചിലര്‍ക്ക് ഭീകരരേക്കാള്‍ ഭീകരമായ മനസാണുള്ളത്.

Read Also: കുരങ്ങുവസൂരി; കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

ഫെഡറല്‍ തത്വങ്ങളെ കുറിച്ച് ധാരണയുണ്ടെങ്കില്‍ ഇത്തരം പരാമര്‍ശം മുഖ്യമന്ത്രിയും റിയാസും നടത്തില്ല. സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് വിദേശ രാജ്യങ്ങളുട കോണ്‍സുലേറ്റുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപിയെ ഫെഡറല്‍ തത്വം പഠിപ്പിക്കുന്നത്. കേന്ദ്രം തരുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും കിറ്റിലാക്കി സ്വന്തം ചിത്രം വെച്ച് വിതരണം ചെയ്യുന്നവരാണ് ഫെഡറല്‍ തത്വം പറയുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ഞങ്ങളുടെ സര്‍ക്കാര്‍ ദേശീയപാതയ്ക്ക് ഭൂമിയേറ്റെടുക്കാന്‍ 25% തുക തന്നിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര മന്ത്രിമാര്‍ ആ വഴിക്ക് വരരുത് എന്ന നിലപാട് മറ്റൊരു സംസ്ഥാനത്തിനുമില്ല. ദേശീയ പാത വികസനത്തിന് ഭൂമി വിലയുടെ 30% തുകയാണ് കര്‍ണാടക നല്‍കുന്നത്. റിംഗ് റോഡ് ബൈപാസ് ഭൂമി ഏറ്റെടുക്കലിന് 50% കര്‍ണാടക നല്‍കുന്നുണ്ട്.

ബീഹാര്‍ ഭൂമി ഏറ്റെടുക്കാന്‍ മുഴുവന്‍ പണവും നല്‍കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ സത്യം മനസിലാവും. ലോകത്ത് കേരളത്തിന് അപ്പുറത്ത് എന്ത് നടക്കുന്നു എന്ന് പിണറായി വിജയന്‍ അറിയുന്നില്ല. മുഴുവന്‍ സര്‍ക്കാരിന്റെയും പ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കണം എന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം എന്നും മുരളീധരന്‍ പറഞ്ഞു.

Story Highlights: V Muralidharan against A N Shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here