Advertisement

‘വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താണം, ആനിരാജയ്ക്കെതിരായ പരാമർശം തിരുത്തണം’; എം.എം മണിക്കെതിരെ എ.ഐ.വൈ.എഫ്

July 16, 2022
Google News 3 minutes Read

എം.എം മണിയിൽ നിന്ന്‌ പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.വൈ.എഫ്. ആനി രാജയ്ക്ക് എതിരെയുള്ള ഉടുമ്പൻചോല എം.എൽ.എ എം.എം മണിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ എം.എം മണി തയ്യാറാകണം. ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമർശം എം.എം മണി പിൻവലിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.(aiyf against mm mani remarks against annie raja)

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല. പുരോഗമന ആശയങ്ങൾ ഉയർത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ. സഭ്യമായ ഭാഷയിൽ സംവാദങ്ങൾ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം മണി സമൂഹത്തിനു നൽകുന്നതെന്നും ഇത് തിരുത്തണമെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

‘അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു ആനി രാജയ്ക്കെതിരായ മണിയുടെ പരാമര്‍ശം. ‘അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും’- മണി പറഞ്ഞു.

Story Highlights: aiyf against mm mani remarks against annie raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here