ബാലഭാസ്‌കറിന്റെ അപകടമരണം: കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കണമെങ്കില്‍ അവര്‍ തെളിവ് കൊണ്ടുവരണമെന്ന് പ്രോസിക്യുഷന്‍

ബാലഭാസ്‌കറിന്റെ അപകടമരണത്തിലുള്ള പുനരന്വേഷണ ഹര്‍ജികളില്‍ ഈ മാസം 22ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിയാണ് വിധി പറയുക ( Balabhaskar accidental death petitions ).
ബാലഭാസ്‌കറിന്റെ പിതാവാണ് പുനരന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ബാലഭാസ്‌കറിന്റെ ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചിട്ടുണ്ട്. അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ ഡിആര്‍ഐ ബാലഭാസ്‌കറിന്
എതിരേ നടപടി എടുക്കുമായിരുന്നില്ലേ എന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.
സിബിഐ അന്വേഷണം ശരിയായ നിലയില്‍ ആയിരുന്നു. കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കണമെങ്കില്‍ അവര്‍ തെളിവ് കൊണ്ടുവരണം. നാട്ടിലുള്ള എല്ലാവരുടെയും സംശയം ദുരീകരിക്കുന്ന രീതിയില്‍ അന്വേഷണം നടത്താനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
Story Highlights: Balabhaskar accidental death petitions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here