Advertisement

അഞ്ച് ദിവസം കൂടി മഴ തുടരും; കനത്ത ജാഗ്രതയില്‍ സംസ്ഥാനം

July 16, 2022
Google News 2 minutes Read

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യുമന്ത്രി കെ രാജന്‍. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കെടുതിയില്‍ 73 വീടുകളാണ് പൂര്‍ണമായി നശിച്ചത്. 1186 വീടുകള്‍ ഭാഗികമായും നശിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. (heavy rain will continue for five more days)

അതേസമയം ചിമ്മിനി ഡാം സ്ലൂയിസ് വാള്‍വ് നാളെ രാവിലെ തുറക്കുമെന്നും അറിയിപ്പുണ്ട്. കുറുമാലി, കരുവന്നൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

Read Also: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജവനിരപ്പ് 135.40 അടി ഉയരത്തിലെത്തി. തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 136 അടി അടുത്തതോടെയാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം മലമ്പുഴ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കരപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 11.56 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

Story Highlights: heavy rain will continue for five more days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here