Advertisement

വളർത്തുമൃഗങ്ങൾക്ക് ഹൈടെക്ക് ചികിത്സ വേണോ?; ഇത് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്‌പിറ്റൽ

July 16, 2022
Google News 3 minutes Read
High-tech treatment for mammals

നിങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് ഹൈടെക്ക് ചികിത്സ ലഭ്യമാക്കാനായി ഒരു മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്‌പിറ്റൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം. എക്സ്റേ, ഇ.ജി.സി, അൾട്രാസൗണ്ട് സ്കാൻ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമുള്ള വെറ്ററിനറി ഹോസ്‌പിറ്റൽ തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് പ്രവർത്തിക്കുന്നത്. ( High-tech treatment for mammals; Multi Specialty Veterinary Hospital in Kudappanakunnu )

സംസ്ഥാനത്തെ ഏക മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി കൂടിയാണിത്. സിവിൽ സ്റ്റേഷനോട് ചേർന്ന് മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിനാൽ പകർച്ചവ്യാധികൾ പിടിപ്പെട്ട മൃഗങ്ങളെ ഇവിടെ ചികിത്സിക്കാറില്ല.

Read Also: ഇനി വളർത്തുമൃഗങ്ങൾക്കും പറക്കാം; ഇത്തിഹാദ് എയർവേസിൽ പുതിയ മാറ്റം…

എമർജൻസി വിഭാഗവും കാഷ്വാലിറ്റിയും ഉൾപ്പടെയുള്ള റഫറൽ ആശുപത്രിയാണ് കുടപ്പനക്കുന്നിലുള്ളത്. മറ്റ് മൃ​ഗാശുപത്രികളിൽ നിന്ന് കൂടുതൽ പരിശോധനകളോ വിദഗ്ദ്ധ ചികിത്സയോ വേണ്ടിവരുന്ന പക്ഷിമൃഗാദികളെയാണ് ഡോക്ടറുടെ റഫറൻസോടെ ഇവിടെ എത്തിക്കേണ്ടത്. പ്രസവം, അപകടം, വിഷബാധ തുടങ്ങി അത്യാവശ്യ ഘട്ടങ്ങളിൽ റഫറൻസില്ലാതെ തന്നെ നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി ഇവിടെയെത്താം.

ആനകളുടെ ആന്തരികപരിശോധന നടത്താൻ പ്രത്യേക എക്സ്റേ മെഷീൻ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ആശുപത്രിയുടെ പ്രവർത്തനം. പുതിയതായി വെറ്ററിനറി സർജനെ നിയമിക്കുന്നതോടെ 24 മണിക്കൂറും ആശുപത്രി തുറന്നുപ്രവർത്തിക്കും.

ഇവിടെയുള്ള ക്ലിനിക്കൽ ലാബിൽ പാത്തോളജിസ്റ്റിന്റെ മേൽനോട്ടത്തിലാണ് മൃഗങ്ങളുടെ രോഗനിർണയം നടത്തുന്നത്. ഡിജിറ്റൽ എക്സ്റേ, ഇ.ജി.സി, അൾട്രാസൗണ്ട് സ്കാൻ, എൻഡോസ്കോപ്പി എന്നിവയുടെ സഹായത്തോടെയാണ് രോഗം കണ്ടെത്തുന്നത്. ഗൈനക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ലഭ്യമാണ്.

Story Highlights: High-tech treatment for mammals; Multi Specialty Veterinary Hospital in Kudappanakunnu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here