Advertisement

ഇഷ്ടമില്ലാതെ പഠിച്ചാൽ ഇങ്ങനെയിരിക്കും; ബോക്‌സിങ് പഠനത്തിനിടെ രസകരമായ ഒരു കാഴ്ച

July 16, 2022
3 minutes Read

കുഞ്ഞുങ്ങളുടെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അങ്ങനെ ഇഷ്ടമില്ലാതെ ബോക്സിങ് പഠിക്കുന്ന ഒരു രസകരമായ ബോക്സിങ് ക്ലാസ്സിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മിക്ക കുഞ്ഞുങ്ങളെയും നിർബന്ധിച്ചാണ് മാതാപിതാക്കൾ പല ക്‌ളാസുകളിലും കൊണ്ടുചേർക്കുന്നത്. പാട്ട്, നൃത്തം, പെയിന്റിംഗ്, സ്‌പോർട്‌സ് അല്ലെങ്കിൽ കരാട്ടെ തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി ക്ലാസുകളിലേക്ക് അയക്കുന്നത് ഒരു സർവ്വ സാധാരണ കാഴ്ചയാണ്. സ്കൂളിലെ ഒരു നീണ്ട ദിവസത്തിനുശേഷം ആ ക്ലാസിലേക്ക് പോകുന്നത് മടുപ്പ് നിറഞ്ഞ ഒന്നായിരുന്നു പലർക്കും.

കിക്ക്ബോക്സിംഗ് ക്ലാസിൽ ഒരു കൊച്ചുകുട്ടി പരിശീലിക്കുന്നത് വീഡിയോയിൽ കാണാം. ട്വിറ്ററിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന നിരാശയും ഏതാണ്ട് കരച്ചിലിന്റെ വക്കിലുള്ളതുമായ മുഖത്തോടെ ഗിയറിൽ മൃദുവായി പഞ്ച് ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കുമ്പോൾ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ രസകരമായ പല കമന്റുകളും വരുന്നുണ്ട്. ഈ കുട്ടി തങ്ങളുടെ ബാല്യകാലത്തിന്റെ പ്രതിനിധിയാണെന്നാണ് പലരും കമന്റ് ചെയ്തത്. അടുത്തിടെ ഒട്ടേറെ രസകരങ്ങളായ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. സ്‌കൂളിലെ ആദ്യദിനത്തിൽ കരഞ്ഞുകൊണ്ട് ഓടുന്ന ഒരു കുട്ടിയുടെ വിഡിയോ വളരെയധികം ശ്രദ്ധേയമായിരുന്നു.

ക്ലാസ്റൂമിലെക്ക് അമ്മയുടെ ഒക്കത്തിരുന്നു വന്ന കുട്ടിയെ ‘അമ്മ ക്ലാസ്റൂമിൽ നിർത്തുന്നത് കാണാം. താഴെ നിർത്തിയതിനൊപ്പം തന്നെ കരഞ്ഞുകൊണ്ട് ഗേറ്റിലേക്ക് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു കുട്ടി. തൊട്ടുപിന്നാലെ അമ്മയും. ഒരു കുഞ്ഞ് ‘ടോം ആൻഡ് ജെറി’ ഓട്ടമത്സരത്തിനൊടുവിൽ കുട്ടിയെ വീണ്ടും എടുത്തുകൊണ്ട് ക്ലാസ്സിലേക്ക് വരികയാണ് അമ്മ. വളരെ രസകരമാണ് ഈ ഓട്ടം. പലർക്കും അവരവരുടെ കുട്ടിക്കാലവും മക്കളുടെ ആദ്യ ദിനവുമെല്ലാം ഈ വിഡിയോ കാണുമ്പോൾ ഓർമ്മവരും.

Story Highlights: little boys hilarious expression in kickboxing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top