Advertisement

കാനത്തെ തള്ളി കേരള മഹിളാ സംഘം നേതാവ്; അനാവശ്യ വിവാദമെങ്കില്‍ ചര്‍ച്ചകളുണ്ടാകില്ലല്ലോ എന്ന് എം എസ് താര

July 16, 2022
4 minutes Read

എം എം മണി വിവാദം അനാവശ്യമല്ലെന്ന് കേരള മഹിളാ സംഘം നേതാവ് എം എസ് താര. അനാവശ്യ വിവാദമെങ്കില്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലല്ലോയെന്ന് താര ചോദിച്ചു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു താരയുടെ പരാമര്‍ശങ്ങള്‍. എം എം മണിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടായിരുന്നു ഇടതുപക്ഷ വനിതാ സംഘടനയായ കേരള മഹിളാ സംഘം നേതാവിന്റെ പ്രതികരണം. (m s thara reaction to kanam rajendran opinion in m m mani row)

എം എം മണിയുടെ പരാമര്‍ശങ്ങള്‍ ജാഗ്രതക്കുറവാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ പ്രസ്താവന തിരുത്തപ്പെടണമെന്ന് തോന്നിയെന്നും താര പറഞ്ഞു. നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തിനിഷ്ഠമായി മാറുന്നത് ഖേദകരമാണ്. രാഷ്ട്രീയപരമായ വിഷയങ്ങളെ സഭയ്ക്കുള്ളില്‍ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും താര കൂട്ടിച്ചേര്‍ത്തു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

‘കേരളസമൂഹം ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിലേക്ക് നടന്നടുക്കുമ്പോള്‍ എം എം മണിയെപ്പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവില്‍ നിന്ന് വന്ന ഇത്തരമൊരു പരാമര്‍ശം ഒഴിവാക്കപ്പടേണ്ടതാണ്. ഈ അഭിപ്രായ പ്രകടനങ്ങള്‍ വരുന്നത് മേധാവിത്വ മനോഭാവത്തില്‍ നിന്നാണെന്ന് ഞാന്‍ കരുതുന്നു. ഇതിനെച്ചൊല്ലി ചര്‍ച്ചകള്‍ ഉണ്ടായിവരുന്ന ഘട്ടത്തിലെങ്കിലും ബന്ധപ്പെട്ട വ്യക്തികള്‍ തിരുത്തേണ്ടതാണ്’. എം എസ് താര പറഞ്ഞു.

Story Highlights: m s thara reaction to kanam rajendran opinion in m m mani row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top