Advertisement

‘മോദിയുടെ കുംഭകർണ്ണ നിദ്ര അവസാനിപ്പിക്കണം’; രാഹുൽ ഗാന്ധി

July 16, 2022
Google News 2 minutes Read

രൂപയുടെ മൂല്യത്തകർച്ചയിൽ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി വാചാടോപത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് സാമ്പത്തിക നയങ്ങൾ ഉടൻ പരിഷ്കരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയായ 80 നോട് അടുത്ത സാഹചര്യത്തിലാണ് വിമർശനം.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രൂപയുടെ മൂല്യത്തെക്കുറിച്ച് ദീർഘമായ പ്രസംഗങ്ങൾ നടത്തിയിരുന്ന മോദി, രാജ്യത്തെ ഇന്ന് കാപട്യത്തിന്റെ അമൃതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും ദുർബലമായി. രൂപയുടെ മൂല്യം ഇടിയുന്നതിനും, ദിശാബോധമില്ലാത്ത സർക്കാരിന്റെ ചൂഷണത്തിനും വരും നാളുകളിൽ ജനം വലിയ വിലകൊടുക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

രൂപയെ ശക്തിപ്പെടുത്താൻ ശക്തനായ പ്രധാനമന്ത്രി ആവശ്യമാണെന്ന് മോദി പറഞ്ഞിരുന്നു. ആ വാചകത്തിന്റെ യാഥാർത്ഥ്യം ഇന്ന് എല്ലാവരുടെയും മുന്നിലുണ്ടെന്നും രാഹുൽ പരിഹസിച്ചു. “ഞാൻ ഗവൺമെന്റിനോട് വീണ്ടും പറയുന്നു… ഇനിയും സമയമുണ്ട്, നിങ്ങളുടെ കുംഭകർണ്ണ നിദ്രയിൽ നിന്ന് ഉണരുക. നുണകളുടെയും വാചാടോപങ്ങളുടെയും രാഷ്ട്രീയം നിർത്തി സാമ്പത്തിക നയങ്ങൾ ഉടനടി പരിഷ്കരിക്കുക. നിങ്ങളുടെ വീഴ്ചകൾക്കുള്ള ശിക്ഷ രാജ്യത്തെ സാധാരണക്കാർക്ക് താങ്ങാനാവില്ല.” രാഹുൽ ആവശ്യപ്പെട്ടു.

Story Highlights: Rahul Gandhi Slams Centre’s “Jumlas” As Rupee Falls To All-Time Low

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here