Advertisement

തമീം ഇഖ്ബാൽ വിരമിച്ചു

July 17, 2022
Google News 2 minutes Read

ബംഗ്ലാദേശ് ബാറ്റർ ബാറ്റർ തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് തമീം ഇക്കാര്യം അറിയിച്ചത്. പരമ്പരയിൽ തമീം ആണ് ബംഗ്ലാദേശിനെ നയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തമീം വിരമിക്കൽ തീരുമാനം പങ്കുവച്ചത്. 33കാരനായ താരം ജനുവരിയിൽ ടി-20യിൽ നിന്ന് ഇടവേളയെടുത്തിരുന്നു.

ബംഗ്ലാദേശിനായി 78 ടി-20കളിലാണ് തമീം ജഴ്സിയണിഞ്ഞത്. 24.08 ശരാശരിയിൽ 1758 റൺസാണ് ടി-20കളിൽ താരത്തിൻ്റെ സമ്പാദ്യം. 117.2 ആണ് സ്ട്രൈക്ക് റേറ്റ്. 7 ഫിഫ്റ്റികളും ഒരു സെഞ്ചുറിയും താരത്തിനുണ്ട്.

Story Highlights: Bangladesh opener Tamim Iqbal retire T20Is

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here