Advertisement

എം.എം മണിയുടെ വിവാദ പരാമര്‍ശം; പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം

July 17, 2022
Google News 2 minutes Read

എം.എം മണിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാതെ സിപിഐ. പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം നൽകി.വിഷയം സിപിഐഎം – സിപിഎം പോരായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി.

സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണത്തിലെ അതൃപ്തിയും പാര്‍ട്ടി അദ്ദേഹത്തെ അറിയിച്ചതായാണ് വിവരം. ആനി രാജയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായതിലും സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

എംഎം മണിയുടെ പരാമർശം പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. കെ കെ രമയ്‌ക്കെതിരായ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്. സ്‌പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Read Also: ‘എം എം മണി പറഞ്ഞതില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ല’; പിന്തുണച്ച് സിപിഐഎം

അതിനിടെ എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ പ്രതികരിച്ചു. വാക്കുകൾ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആനി രാജ പ്രതികരിച്ചു.

Story Highlights: CPI On M M Mani’s Statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here