Advertisement

‘ആർആർആർ ഗംഭീര സിനിമ’, പ്രശംസിച്ച് ‘ഡോക്‌ടർ സ്‌ട്രേഞ്ച്’ സംവിധായകൻ

July 17, 2022
Google News 4 minutes Read

ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ബോക്സ്ഓഫിസിൽ വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയേറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. റിലീസ് ചെയ്ത മാർച്ച് 25 ന് തന്നെ ചിത്രം ആദ്യ റെക്കോർഡ് ഭേദിച്ചികൊണ്ട് 132.30 കോടി നേടി. ആദ്യ വാരമായപ്പോഴേക്കും അത് 341.20 കോടിയായി. ആ വാരാന്ത്യത്തിൽ ആദ്യ ഓപ്പണിംഗ് റെക്കോർഡ് നേടിയ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ പിറകിലാക്കി 467 കോടിയുമായി ആർആർആർ മുന്നേറി.

ലോകമെമ്പാടും 1150 കോടിയിലധികം രൂപയാണ് രാജമൗലിയുടെ ഇതിഹാസ ആക്ഷൻ ഡ്രാമ വാരികൂട്ടിയത്. തിയേറ്ററിൽ നിന്ന് ഒടിടിയിലേക്ക് മാറുമ്പോഴേക്കും സിനിമ ഉണ്ടാക്കിയ തരംഗത്തിന്റെ ശക്തി വർധിക്കുകയാണ് ചെയ്തത്. റിലീസ് ചെയ്ത മുതൽ സിനിമാ രംഗത്തു നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രാം ചരണും ജൂനിയർ എൻ.ടി.ആറും ഒന്നിച്ചഭിനയിച്ച ചിത്രം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ആരാധകരെ നേടിയിരുന്നു. ഇപ്പോൾ ഇതാ രാജമൗലിയെയും ടീമിനെയും തേടി കടൽകടന്ന് വീണ്ടും ഒരു അഭിനന്ദനം എത്തിയിരിക്കുകയാണ്. ആർആർആറിനെ ആരാധിക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് സെലിബ്രിറ്റിയാണ് ഡോക്ടർ സ്‌ട്രേഞ്ച് സംവിധായകൻ സ്കോട്ട് ഡെറിക്‌സൺ.

“ഇന്നലെ രാത്രി എന്റെ ജന്മദിനം ആഘോഷിക്കാൻ, ഞാനും ഭാര്യയും കുട്ടികളും ആർആർആർ കണ്ടു. ഗംഭീര സിനിമ, എല്ലാവരും നന്നായി ആസ്വദിച്ചു..” സിനിമയിൽ നിന്നുള്ള ഒരു GIF പങ്കുവെച്ചുകൊണ്ട് ഡെറിക്‌സൺ ട്വിറ്ററിൽ കുറിച്ചു. അതേസമയം ഡെറിക്‌സണിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, ഔദ്യോഗിക RRR ഹാൻഡിൽ ഡയറക്ടർക്ക് നന്ദി അറിയിച്ചു. “ഹാപ്പി ബർത്ത്ഡേ സ്കോട്ട്!! RRR-നോടുള്ള സ്നേഹത്തിനും നന്ദി. നിങ്ങളെല്ലാവരും സിനിമ ആസ്വദിച്ചതിൽ സന്തോഷമുണ്ട്, വളരെ നന്ദി!” ചിത്രത്തിന്റെ ഹാൻഡിൽ ട്വീറ്റ് ചെയ്തു.

Story Highlights: Doctor Strange Director Scott Derrickson Is Latest RRR Fan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here