‘അവിശ്വസനീയമായ അനുഭവം’ ശബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം

ശബരിമല ദർശനത്തിന്റെ അനുഭവം പങ്കുവച്ച് കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം. ഫെയ്സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.(dr abdul salam sabarimala visit)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
‘ ഇന്ന് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാർത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ എന്നാണ് ഡോ. അബ്ദുൾ സലാം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.കഴിഞ്ഞ വർഷമാണ് ഡോ. അബ്ദുൽ സലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.
Story Highlights: dr abdul salam sabarimala visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here