Advertisement

‘സൂരരൈ പോട്ര്’ പ്രദർശിപ്പിക്കുന്നത് എങ്ങനെ? ചോദ്യങ്ങളുമായി കുഞ്ഞില മാസിലാമണി

July 17, 2022
Google News 1 minute Read

ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിൽ പ്രതികരണവുമായി സംവിധായിക കുഞ്ഞില മാസിലാമണി. ഒ.ടി.ടി റിലീസ് ചിത്രങ്ങൾ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കിൽ സുധ കൊങ്ങര പ്രസാദിൻ്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചു. പുഴു ഒ.ടി.ടി റിലീസ് ചിത്രമാണ്. അക്കാദമിയുടെ നിലപാട് വിചിത്രമാണെന്നും കുഞ്ഞില മാസിലാമണി 24നോട് പറഞ്ഞു.

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതർ ഈ മേളയിൽ പ്രദർശിപ്പിക്കില്ല വിധു വിൻസെന്റിന്റെ പ്രതിഷേധത്തേ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേർത്തു.

വേദിയില്‍ പ്രതിഷേധിച്ചതിനെ തുടർന്ന് നേരത്തെ കുഞ്ഞില മസിലമണിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ‘കെ.കെ രമ സിന്ദാബാദ്, ടി.പി ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഞാനാണ് യോഗ്യ’ എന്നിങ്ങനെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഇവർ മുദ്രാവാക്യം മുഴക്കി. പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ തൊപ്പിവച്ച് ഇവർ ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കുഞ്ഞില ആരോപിച്ചിരുന്നു.

Story Highlights: Kunjila Masilamani with questions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here