രാജസ്ഥാൻ എംഎൽഎയുടെ വാഹനം മോഷ്ടിച്ചു; നഗരത്തിൽ ഉപരോധം

രാജസ്ഥാനിൽ എം.എൽ.എയുടെ വാഹനം മോഷണം പോയതായി പരാതി. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) എംഎൽഎ നാരായൺ ബെനിവാളിന്റെ എസ്‌യുവിയാണ് മോഷണം പോയത്. ജയ്പൂരിലെ വിവേക് വിഹാർ ഏരിയയിലുള്ള വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം ഇന്ന് രാവിലെയാണ് കാണാതായത്.
സംഭവത്തിന് പിന്നാലെ ജയ്പൂർ പൊലീസ് നഗരത്തിൽ ഉപരോധം ഏർപ്പെടുത്തി. പൊലീസ് തെരച്ചിൽ പുരോഗമിക്കുകയാണ്. കെട്ടിടത്തിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ മോഷ്ടിച്ച സ്കോർപ്പിയോയെയും മോഷ്ടാക്കളെയും കണ്ടെത്താനായിട്ടില്ല. നാഗൗർ എംപി ഹനുമാൻ ബെനിവാളിന്റെ സഹോദരനാണ് നാരായൺ ബെനിവാൾ.
“കള്ളന്മാർക്ക് പൊലീസിനെ ഭയമില്ല. ഒരു എം.എൽ.എയുടെ വാഹനം മോഷ്ടിക്കപ്പെടുമ്പോൾ സാധാരണക്കാരന്റെ അവസ്ഥയെന്താണ്? പൊലീസ് ഉപരോധം ഏർപ്പെടുത്തി സാധാരണക്കാരെ ഉപദ്രവിക്കുകയും ചെയ്യുന്നു. പക്ഷേ കള്ളന്മാരും കുറ്റവാളികളും സ്വതന്ത്രമായി വിഹരിക്കുന്നു”- എംഎൽഎ നാരായൺ പറയുന്നു.
Story Highlights: Rajasthan MLA’s Vehicle Stolen From Jaipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here